മണ്ണ് ദിനാചരണം ഉദ്ഘാടനവും ലാന്‍ഡ് സ്ലൈസ്ഡ് മാപ്പ് സമര്‍പ്പണവും ഇന്ന്
1245747
Sunday, December 4, 2022 10:47 PM IST
പത്തനംതിട്ട: ലോക മണ്ണുദിനത്തോടനുബന്ധിച്ച് മണ്ണ് ദിനാചരണ ഉദ്ഘാടനവും ജില്ലാ ലാന്‍ഡ് സ്ലൈസ്ഡ് മാപ്പ് സമര്‍പ്പണവും ഇന്നു രാവിലെ 10ന് പന്തളം തെക്കേക്കര പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. മണ്ണ് നമ്മുടെ അന്നദാതാവ് എന്നതാണ് ഈ വര്‍ഷത്തെ ലോക മണ്ണ് ദിനാചരണത്തിന്റെ സന്ദേശം. മണ്ണിന്റെ ആരോഗ്യ പരിപാലനം, മണ്ണ് സംരക്ഷണം എന്നീ മേഖലകളില്‍ നിരവധി പദ്ധതികളാണ് സംസ്ഥാന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് നടപ്പിലാക്കിവരുന്നത്.
കേന്ദ്ര സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതിയില്‍ ജില്ല മണ്ണ് പര്യവേക്ഷണ കേന്ദ്രം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്കായി തയാറാക്കിയ കാര്‍ഡുകളുടെ വിതരണവും മുതിര്‍ന്ന കര്‍ഷകരെ ആദരിക്കലും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് നിര്‍വഹിക്കും. പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിക്കും.