യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി
1226982
Sunday, October 2, 2022 11:08 PM IST
റാന്നി: പെരുനാട് മേലേതിൽ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാരായ സിപിഎം നേതാക്കളുടെ പേരിൽ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാന്നി ഡിവൈഎസ്പി ഓഫീസിലേക്കു മാർച്ചും ധർണയും നടത്തി.
കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ അധ്യക്ഷത വഹിച്ചു.
സിബി താഴത്തില്ലത്ത്, പ്രവീൺ രാജ് രാമൻ, ടി.കെ. സാജു, രാജു മരുതിക്കൽ, അനിത അനിൽകുമാർ, അന്നമ്മ തോമസ്, റൂബി കോശി, ഷേർലി ജോർജ്, സൗമ്യ ജി. നായർ, ബിജി വർഗീസ്, ജിജി വർഗീസ്, എം.ജി. ശ്രീകുമാർ പ്രമോദ് മന്ദമരുതി, ആരോൺ ബിജിലി, ബെന്നി ഇലവിനാൽ,അരവിന്ദ് വെട്ടിക്കൽ, ഷിബു തോണിക്കടവിൽ എന്നിവർ പ്രസംഗിച്ചു.