ഞാ​യ​റാ​ഴ്ച​യി​ലെ ല​ഹ​രി ബോ​ധ​വ​ത്ക​ര​ണം മ​റ്റൊ​രു ദി​വ​സ​മാ​ക്ക​ണം: മാ​ർ​ത്തോ​മ്മ സ​ഭ
Friday, September 30, 2022 10:46 PM IST
തി​രു​വ​ല്ല: ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ ആ​രാ​ധ​നാ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച സ്കൂ​ളു​ക​ളി​ൽ ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ൻ ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നു സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്ന് മാ​ർ​ത്തോ​മ്മ സ​ഭ.
സ​ർ​ക്കാ​ർ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ല​ഹ​രി വി​മു​ക്ത കാ​മ്പ​യി​നെ മാ​ർ​ത്തോ​മ്മ സ​ഭ പൂ​ർ​ണ​മാ​യി പി​ന്തു​ണ​യ്ക്കു​ന്നു. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ സ്കൂ​ളു​ക​ളി​ൽ ര​ക്ഷി​താ​ക്ക​ളെ​യും കു​ട്ടി​ക​ളെ​യും വ​രു​ത്തി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച​ത് തി​ക​ച്ചും വേ​ദ​നാ​ജ​ന​ക​മാ​ണ്. നാ​ളെ സ്കൂ​ളു​ക​ൾ​ക്ക് പ്ര​വൃ​ത്തി​ദി​ന​മാ​ക്കി ല​ഹ​രി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്താ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക​യും മ​റ്റൊ​രു പ്ര​വൃ​ത്തി ദി​വ​സ​ത്തേ​ക്ക് ഇ​തു മാ​റ്റി​വ​യ്ക്കാ​ൻ ത​യാ​റാ​കു​ക​യും വേ​ണ​മെ​ന്നു മാ​ർ​ത്തോ​മ്മ സ​ഭാ സെ​ക്ര​ട്ട​റി റ​വ. സി.​വി. സൈ​മ​ൺ ആ​വ​ശ്യ​പ്പെ​ട്ടു.
ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യ തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണം: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ
തി​രു​വ​ല്ല: ഒ​ക്ടോ​ബ​ര്‍ ര​ണ്ട് ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി ദി​വ​സ​മാ​ക്കാ​നു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ വൈ​ദി​ക ട്ര​സ്റ്റി ഫാ. ​തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ലും അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​നും ആ​വ​ശ്യ​പ്പെ​ട്ടു.
ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ആ​രാ​ധ​ന ക്ര​മീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തു ഞാ​യ​റാ​ഴ്ച​യാ​ണ്. ക്രൈ​സ്ത​വ​ര്‍ വി​ശു​ദ്ധ​മാ​യി ക​ണ​ക്കാ​ക്കു​ന്ന ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി ദി​വ​സ​മാ​ക്കാ​നു​ള്ള പ്ര​വ​ണ​ത അ​ടു​ത്ത​ക്കാ​ല​ത്താ​യി വ​ർ​ധി​ച്ചു വ​രു​ന്നു. ഇ​ത് ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ച്ചു ത​രു​ന്ന മ​ത സ്വാ​ത​ന്ത്ര്യ​ത്തി​ന് നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ഇ​രു​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ആ​രാ​ധ​ന​യ്ക്കു ത​ട​സ​മു​ണ്ടാ​ക്കി​യു​ള്ള
കാ​ന്പ​യി​നോ​ടു യോ​ജി​പ്പി​ല്ല: കെ​സി​സി
തി​രു​വ​ല്ല: ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​നു​വേ​ണ്ടി നാ​ളെ പ്ര​വൃ​ത്തി​ദി​ന​മാ​ക്കു​ക​യും വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്കു​ക​യും ചെ​യ്തി​രി​ക്കു​ന്ന​തി​നോ​ടു യോ​ജി​പ്പി​ല്ലെ​ന്നു കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ്. ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ന​യെ ത​ട​സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണം ചെ​യ്തു​വ​രു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തി​നു ത​ന്നെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ആ​രാ​ധ​ന​യെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​ണ്.
ല​ഹ​രി​ക്കെ​തി​രാ​യ ശ​ക്ത​മാ​യ പോ​രാ​ട്ടം ആ​ത്മാ​ർ​ഥ​യോ​ടു​കൂ​ടി സ​ര്‍​ക്കാ​ര്‍ ചെ​യ്യ​ണ​മെ​ന്നു ത​ന്നെ​യാ​ണ് കെ​സി​സി​യു​ടെ നി​ല​പാ​ട്.
അ​തി​നാ​ല്‍ സ്‌​കൂ​ളു​ക​ളി​ലും മ​റ്റു ത​ല​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ല്കു​ക​യും ല​ഹ​രി​യു​ടെ ല​ഭ്യ​ത ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​ള്ള ക്ര​മ​ക​ര​ണ​ങ്ങ​ള്‍ ആ​ത്മാ​ര്‍​ഥ​മാ​യി ചെ​യ്യു​ക​യും വേ​ണം. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി ഒ​ഴി​വാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി തു​ട​ങ്ങി​യ​വ​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ കെ​സി​സി ആ​വ​ശ്യ​പ്പെ​ട്ട​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് അ​റി​യി​ച്ചു.
ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​ക്ക​രു​ത്
മ​ല്ല​പ്പ​ള്ളി: ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​ക്കു​ന്ന​തി​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഹാ​ബേ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രൈ​സ്ത​വ സ​ഭാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ചെ​യ​ർ​മാ​ൻ ഡോ. ​സാ​മു​വ​ൽ നെ​ല്ലി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ഷി​ബു പോ​ൾ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
റ​വ. ജോ​ൺ മാ​ത്യു, പാ​സ്റ്റ​ർ ജോ​സ് ചേ​ല​മൂ​ല, പാ​സ്റ്റ​ർ ജോ​സ​ഫ് മാ​തു, റോ​യ് വ​ർ​ഗീ​സ്, എം.​സി. ജ​യിം​സ്, കെ.​സി. ജോ​ൺ, ജോ​സ് പ​ള്ള​ത്തു​ചി​റ, ആ​നി മാ​ത്യു പ്ര​സം​ഗി​ച്ചു.
ഞാ​യ​റാ​ഴ്ച​ത്തെ കാ​ന്പ​യി​ൻ
മ​റ്റൊ​രു ദി​വ​സ​ത്തേ​ക്കു മാ​റ്റ​ണം: പി​സി​ഐ
തി​രു​വ​ല്ല: ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ള്‍ പ​രി​പാ​വ​ന​മാ​യി ക​രു​തു​ന്ന​തും ആ​രാ​ധ​നാ​ദി​ന​വു​മാ​യ ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് പെ​ന്ത​ക്കോ​സ്ത​ല്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ സ​ര്‍​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം ര​ക്ഷി​താ​ക്ക​ളും ല​ഹ​രി വി​രു​ദ്ധ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം.
ല​ഹ​രി​വി​രു​ദ്ധ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ള്‍ മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വ​ച്ച് ക്ര​മീ​ക​ര​ണം ചെ​യ്യ​ണ​മെ​ന്നു പി​സി​ഐ ദേ​ശീ​യ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് എ​ന്‍.​എം. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ജോ​ജി ഐ​പ്പ് മാ​ത്യൂ​സ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.