ജെ. അലക്സാണ്ടർ കഴിവ് തെളിയിച്ച പ്രതിഭ: എൻ.കെ. പ്രേമചന്ദ്രൻ
1512455
Sunday, February 9, 2025 5:59 AM IST
കൊല്ലം: ഡോ. ജെ. അലക്സാണ്ടർ അത്ഭുതപ്രതിഭയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. കൊല്ലത്തു നിന്ന് കർണാടകയിൽ ഉദ്യോഗസ്ഥനായും ജനപ്രധിനിധിയായും അദ്ദേഹം കഴിവ് തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.
ഡോ. അലക്സാണ്ടർ നാഷണൽ സെൻട്രൽ ഫോർ സ്റ്റഡീസ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ. ജെ. അലക്സാണ്ടറെകുറിച്ച് പ്രസിദ്ധീകരിക്കുന്ന 'സ്മൃതി രേഖകൾ' സ്മരണികയുടെ ലോഗോ പ്രകാശനവും എംപി നിർവഹിച്ചു.
കൂട്ടായ്മ കൺവീനർ സാബു ബെനഡിക്ട് അധ്യക്ഷത വഹിച്ചു. എസ്. പ്രദീപ്കുമാർ, ബി. ശങ്കരനാരായണപിള്ള, സജിവ് പരിശ വിള, ഷീബ റോയ്സ്റ്റൺ, ചവറ ഹരീഷ് കുമാർ, ആർ. പ്രകാശൻ പിള്ള, സിനു പി. ജോൺസൺ, ഡി. ഗീതാകൃഷ്ണൻ, ജുവാൻ ഷിബു, മോഹനൻ പിള്ള എന്നിവർ പ്രസംഗിച്ചു.