വാഹനാപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1512106
Friday, February 7, 2025 10:31 PM IST
ചവറ : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മൂന്ന് മാസത്തോളം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ചവറ പുതുക്കാട് തുപ്പാശേരില്‍ തെക്കതില്‍ രവീന്ദ്രന്റെയും മോളിയുടെയും മകന് ജിജോ (33) ആണ് മരിച്ചത്.
സംസ്കാരം ഇന്ന് കല്ലമ്പലത്തുള്ള പിതാവിന്റെ കുടുംബ വീടായ പാറുവിള വീട്ടില്‍ രാവിലെ 10ന്.
നവംബര്‍ 24ന് രാവിലെ ജോലിക്ക് ബൈക്കില്‍ പോകുന്നതിനിടയില്‍ ചിറയിന്‍ കീഴ് രാമച്ചം വിളയില്‍ കാറുമായി ഇടിച്ചായിരുന്നു അപകടം. ഭാര്യ: ശ്രീജ. മക്കള്‍ : അനാര്‍ക്കലി, അഥര്‍വ്.