മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
1599913
Wednesday, October 15, 2025 6:03 AM IST
കുളത്തൂപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പോഷൻ മാഹിന്റെ ഭാഗമായി കുളത്തൂപ്പുഴയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
സ്കൂൾ സീനിയർ സൂപ്രണ്ട് വി.വിജുകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രഥമാധ്യാപിക സി.ഗിരിജ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.
കുളത്തപ്പുഴ കമ്യൂണിറ്റി ഹെൽത്ത് സെന്റർ ഹെൽത്ത് ഇൻസ്പെക്ടർ ബോബി ചെറിയാൻ ക്ലാസെടുത്തു. കുളത്തൂപ്പുഴ കമ്യൂണിറ്റി ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ.എം. നസീം ഖാൻ,സ്കൂൾ മാനേജർ എസ്. ഷാഹിർ, സീനിയർ അസിസ്റ്റന്റ് എസ്.ബിനുകുമാർ, ഐസിഡി എസ് ഓഫീസർ അമ്പിളി തുടങ്ങിയവർ പ്രസംഗിച്ചു.