എക്സ്. ഏണസ്റ്റ് വീണ്ടും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്
1599909
Wednesday, October 15, 2025 6:03 AM IST
കൊല്ലം : ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി വീണ്ടും എക്സ്.ഏണസ്റ്റ്. സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് വിജയം. വൈസ് പ്രസിന്റായി ദേശീയ ഹാന്റ് ബോള്‍ താരമായ കെ. രാധാകൃഷ്ണന്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധിയായി എല്‍. അനില്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ. പുഷ്പലത, ചിതറ പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനില്‍, ഒളിമ്പിക് അസോസിയേഷന് പ്രതിനിധി ജയകൃഷ്ണന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി വി. ശ്രീകുമാരി, ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ അവിനാഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.