മികച്ച നിക്ഷേപ സമാഹരണം നടത്തിയവരെ ആദരിച്ചു
1486776
Friday, December 13, 2024 6:20 AM IST
കൊല്ലം: ജില്ലയില്‍ ഉയര്‍ന്ന നിക്ഷേപ സമാഹരണം നടത്തിയ വരെ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. എംപികെബിവൈ, എസ്എഎസ് ഏജന്റുമാരെയും 2023-24 അധ്യയന വര്‍ഷം സ്റ്റുഡന്‍സ് സേവിംഗ് സ്കീമില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സ്കൂളുകളേയുമാണ് ആദരിച്ചത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലകളിലെ സ്ത്രീകളില്‍ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതില്‍ ദേശീയ സമ്പാദ്യ പദ്ധതിയിലെ ഏജന്റുമാര്‍ക്ക് മുഖ്യപങ്കാണെന്നും ഇവര്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റുഡന്‍സ് സേവിംഗ് സ്കീമില്‍ മികച്ച സമാഹരണം നടത്തിയ കടയ്ക്കല്‍ ഗവ. യുപിഎസ്, ചിതറ ഗവ. എൽപി സ്കൂളുകളിലെ പ്രധാന അധ്യാപകൻ മെമെന്റോ ഏറ്റുവാങ്ങി. ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര് . ഹരി അധ്യക്ഷനായി. ഡയറക്ടര്‍ എസ്. മനു മുഖ്യാതിഥിയായി.
അഡീഷണല്‍ ഡയറക്ടര്‍ പി. അജിത് കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ടി. അനില്‍കുമാര്‍, അക്കൗണ്ട് ഓഫീസര്‍ പി. സുനിത, കൊല്ലം എഇഒ ആന്റണി പീറ്റര്‍, ജില്ലാ ട്രഷറി ഓഫീസര്‍ ആശ വി. ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.