കെഎൽസിഎ നേതൃ സമ്മേളനവും ലത്തീൻ കത്തോലിക്കാ ദിനാഘോഷവും 15 ന്
1486774
Friday, December 13, 2024 6:20 AM IST
കൊല്ലം: ലത്തീൻ കത്തോലിക്കാ ദിനാഘോഷവും കെഎൽസിഎ നേതൃസമ്മേളനവും തിരുവനന്തപുരത്ത് 15 ന് നടക്കും. ലത്തീൻ സമുദായം നേരിടുന്ന വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. ജെബി കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കും.
കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷം കഴിഞ്ഞു. ശിപാർശകൾ നടപ്പിലാക്കാൻ സർക്കാർ തയാറായിട്ടില്ല. സമ്മേളനത്തിൽ കൊല്ലം രൂപതയിൽനിന്ന് 1000 പ്രവർത്തകർ പങ്കെടുക്കും. രൂപത സ്വാഗതസംഘ യോഗത്തിൽ കെഎൽസിഎ രൂപത പ്രസിഡന്റ് ലെസ്റ്റർ കാർഡോസ് അധ്യക്ഷത വഹിച്ചു.
ജാക്സൺ നീണ്ടകര, ഫാ. ജോർജ് സെബാസ്റ്റ്യൻ, ലക്ടീഷ്യ, വിൻസി ബൈജു, ജോസഫ്കുട്ടി കടവിൽ, അനിൽ ജോൺ, ഫ്രാൻസിസ് ജെ. നെറ്റോ, എഡിസൺ അലക്സ്, ഡോമിനിക് ജോസഫ്, അജിത ജോർജ്,
ജോയി ഫ്രാൻസിസ്, സാലി, റോണ റിബേറോ, ഡൾസി ആന്റണി, സോളമൻ റൊസാരിയോ, ജോസ് കല്ലശേരിൽ, ആന്റൺ ജേക്കബ്, ആൽബർട്ട് നെറ്റോ എന്നിവർ പ്രസംഗിച്ചു.