ഊരറിവ്- നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു
1461128
Tuesday, October 15, 2024 12:58 AM IST
കുളത്തൂപ്പുഴ: ചോഴിയക്കോട് അരിപ്പ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള കുളത്തൂപ്പുഴ ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ സാമൂഹിക ഐക്യദാർഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി ഊരറിവ് എന്ന പേരിൽ നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു.
കടമാൻകോട് ഗൗരീശങ്കര ട്രൈബൽ ആർട്സിലെ കലാകാരന്മാരായ സുലോചനൻ കാണിയും അജിനും ശില്പശാലയ്ക്ക് നേതൃത്വം നൽകി. ഗോത്രവർഗ നാടൻകളികൾ കുട്ടികളെ പഠിപ്പിച്ചും പഴയകാല നാട്ടറിവുകൾ പങ്കുവച്ചും നാടൻ പാട്ടുകൾ പാടിയും കുട്ടികളുടെ സംഘത്തെ ആകർഷിച്ചു.
ഗോത്രവർഗ സംസ്കാരം, ഗോത്രവർഗക്കാരുടെ പരമ്പരാഗത രീതിയിലുള്ള കഴിവുകൾ, വിഭാഗത്തിലെ പ്രശസ്തരായ വ്യക്തികൾ എന്നിവരെക്കുറിച്ച് അവബോധം നൽകി.
സ്കൂൾ ഹെഡ്മിസ്ട്രസ് ഗിരിജ, ധന്യ, അധ്യാപകരായ ഉണ്ണികൃഷ്ണൻ നായർ, അഷ്ടമി തുടങ്ങിയവർ നേതൃത്വം നൽകി.