പവിത്രേശ്വരം വില്ലേജിനെ കൊട്ടാരക്കര താലൂക്കിൽ നിലനിർത്തണം
1461116
Tuesday, October 15, 2024 12:58 AM IST
കൊട്ടാരക്കര: പവിത്രേശ്വരം വില്ലേജിനെ കുന്നത്തൂർ താലൂക്കിലേക്ക് മാറ്റാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻതിരിയണമെന്ന് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ എം എൽ എ യുടെ നിലപാട് അപകടകരമാണ്. എം എൽ എ ജനഹിതത്തിന് എതിരായി പ്രവർത്തിക്കരുതെന്നും നേതാക്കൾആവശ്യമുന്നയിച്ചു.
പവിത്രേശ്വരം വില്ലേജിന് കൊട്ടാരക്കര താലൂക്കുമായി പൊക്കിൾകൊടി ബന്ധമാണ് ഉള്ളത്. ഭൂമിശാസ്ത്രപരമായ അതിരുകളോടെ പവിത്രേശ്വരം കൊട്ടാരക്കര താലൂക്കിന്റെ ഭാഗമാണ്. 'ജനജീവിതത്തിന്റെ എല്ലാ ആവശ്യങ്ങളും പരാതികളില്ലാതെ നേടിക്കൊടുക്കുന്നത് കൊട്ടാരക്കര താലൂക്ക് ആസ്ഥാനത്താണ്.
ആർടിഒ, സപ്ലൈ ഓഫീസ്, റെയിൽവേ, ഹെഡ് പോസ്റ്റ് ഓഫീസ്, കെഎസ്ആർടിസി, വാട്ടർ അഥോറിറ്റി തുടങ്ങി ഏത് ഭാഗത്തേക്കും യാത്രാ സൗകര്യം -കോടതികൾ അടക്കം എല്ലാം കൊട്ടാരക്കരയുമായി ബന്ധപ്പെട്ട് കിടക്കുകയാണ്.
\
പതിറ്റാണ്ടുകളായി കൊട്ടാരക്കരയുടെ ഭാഗമായ പവിത്രേശ്വരത്തെ മുറിച്ച് കുന്നത്തൂർ താലൂക്കിനോട് ചേർക്കാനുള്ള തീരുമാനം ജനദ്രോഹപരമാണ്.15 രൂപക്ക് കൊട്ടാരക്കരയിൽ എത്താം. എന്നാൽ കുന്നത്തൂതൂർ താലൂക്ക് ഓഫീസിലെത്താൻ 25 രൂപ മുടക്കണം.
ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് എംഎൽഎ യും സർക്കാരും പിന്തിരിയണമെന്നും ഇക്കാര്യത്തിൽ സിപിഐയും സിപിഎമ്മുംനിലപാട് വ്യക്തമാക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.