ദുർഗാപുരി മാടൻകോവിൽ ക്ഷേത്രത്തിൽ വിദ്യാരംഭം
1460511
Friday, October 11, 2024 5:53 AM IST
കൊല്ലം: ഉമയനല്ലൂർ പന്നിമൺ ദുർഗാപുരി മാടൻകോവിൽ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം 13ന് സമാപിക്കും. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിൽ എല്ലാ ദിവസവും രാവിലെ ഗണപതിഹോമം വൈകുന്നേരം ഭഗവതിസേവ, അഭിഷേകങ്ങൾ, മൃത്യുഞ്ജയ ഹോമം, ദുർഗാപൂജ എന്നിവ നടക്കും. 13 ന് വിജയദശമി ദിവസം രാവിലെ ക്ഷേത്രം മേൽശാന്തി വിഷ്ണു കുരുന്നുകളെ എഴുത്തിനിരുത്തും.
തുടർന്ന് രാവിലെ സമൂഹ വിദ്യാഗോപാല മന്ത്രാർച്ചനയും വൈകുന്നേരം ജയദുർഗ മന്ത്രാർച്ചനയും നടക്കും. ക്ഷേത്രം മേൽശാന്തിയുടെ കാർമികത്വത്തിൽ ഭഗവതിസേവ നടന്നു.
ക്ഷേത്രത്തിൽ കുട്ടികളുടെ നൃത്തപരിപാടി അരങ്ങേറി.നൃത്തം അവതരിപ്പിച്ചവർക്ക് ക്ഷേത്രഭരണ സമിതിയുടെ ആദരവ് ക്ഷേത്രം പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ നായർ, ക്ഷേത്രം മേൽശാന്തി എന്നിവർ നൽകി.