ശുഭദർശൻ: നാലാം ക്ലാസ് കുട്ടികളുടെ കൂടി വരവ് 12 ന്
1460187
Thursday, October 10, 2024 6:45 AM IST
പുനലൂർ: രൂപതയിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന വിവിധ ഇടവകകളിലെ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ കൂടി വരവ് 12 ന് രാവിലെ ഒന്പതുമുതൽ വൈകുന്നേരം നാലുവരെ പുനലൂർ ബിഷപ്സ് ഹൗസിൽ നടക്കും.
കുട്ടികളുടെ സംഗമം പുനലൂർ ബിഷപ് റവ. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്യും.
രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വാസ്, ചാൻസലർ റവ. ഡോ. റോയി ബി. സിംസൺ, വിദ്യാഭ്യാസ സമിതി കോഡിനേറ്റർ ഫാ. ജെസ്റ്റിൻ സക്കറിയ എന്നിവർ സംഗമത്തിന് നേതൃത്വം നൽകും.സിസ്റ്റർ. പമീല മേരി, സജീവ് ബി. വയലിൽ, കുമാരി എയ്ഞ്ചൽ, ആഗ്നസ് എലിസബത്ത്, ദീപ, ബ്രദർ. അമൽ, ബ്രദർ. മാത്യു എന്നിവർ ഗ്രൂപ്പ് ഡൈനാമിക്സ് പരിപാടികൾ നടത്തും.
ഉച്ചകഴിഞ്ഞ് പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ, ആറന്മുള സെന്റ് സെബാസ്റ്റ്യൻസ് ഇടവകകളിലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കും.
നാലാം ക്ലാസ് കുട്ടികളുടെ കൂടിവരവിന് രൂപതയിലെ വിവിധ ഫെറോനാ ബിസിസി ആനിമേറ്റേഴ്സ്, സിസ്റ്റേഴ്സ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ശുഭദർശൻ ഡയറക്ടർ ഫാ. ക്രിസ്റ്റി ജോസഫ് അറിയിച്ചു.