ഓർത്തഡോക്സ് യുവജന രാജ്യാന്തര സമ്മേളനം11 മുതൽ പത്തനാപുരത്ത്
1460182
Thursday, October 10, 2024 6:45 AM IST
കൊല്ലം: ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള രാജ്യാന്തര സമ്മേളനം 11 മുതൽ 13 വരെ പത്തനാപുരം മൗണ്ട് താബോർ ദയറായിൽ നടക്കും. ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും.11 ന് വൈകുന്നേരം അഞ്ചിന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്. സോമനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
യുവജന പ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത, ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, കൊടിക്കുന്നിൽ സുരേഷ് എംപി, ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.
13 ന് രാവിലെ 9.30 ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് മുഖ്യാതിഥി ആയിരിക്കും. സംയുക്ത അടൂർ -കടമ്പനാട് ഭദ്രാസന അധിപൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത സമാപന സന്ദേശം നൽകും.