എംസിഎ: അല്മായ സെമിനാർ നടത്തി
1459692
Tuesday, October 8, 2024 7:12 AM IST
കൊട്ടാരക്കര: മലങ്കര കാത്തലിക് അസോസിയേഷൻ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ 94-ാമത് പുനരൈക്യ വാർഷിക അല്മായ സെമിനാർ കൊട്ടാരകര വൈദിക ജില്ലയിലെ ചെങ്ങമനാട് സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടന്നു.
മേജർ അതിഭദ്രാസന പ്രസിഡന്റ് റെജിമോൻ വർഗീസിന്റെ അധ്യക്ഷതയിൽ ദീപിക കോട്ടയം എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോർജ് തേക്കടിയിൽ ഉദ്ഘാടനം ചെയ്തു.
ഗീവർഗീസ് നെടിയത്ത് റമ്പാൻ ആമുഖസന്ദേശം നൽകി. മുരളിദാസ് കീഴതിൽ, ഫാ. ജോൺസൻ പള്ളി പടിഞ്ഞാറ്റേതിൽ, ജോൺ അരശുമൂട്, ജോൺ വർഗീസ്, ബാബു ചെറുശേരിൽ, കെ. പ്രകാശ്, ജോവി തോമസ്, പി.ജി. ഐസക് എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റ് പാപ്പച്ചൻ പതാക ഉയർത്തി.