വനിതാ കൗൺസിലറെ മർദിച്ചതായി പരാതി
1459508
Monday, October 7, 2024 6:21 AM IST
കൊട്ടാരക്കര: നഗരസഭയിലെ വനിതാ കൗൺസിലറെ മർദിച്ചതായി പരാതി.നാലാം വാർഡിലെ കോൺഗ്രസ് കൗൺസിലർ പി.സൂസമ്മ (46)ക്കാണ് മർദനമേറ്റത്. മുഖത്തും ശരീരത്തിലും മുറിവും ക്ഷതങ്ങളും ഏറ്റ കൗൺസിലർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ചന്തമുക്ക് സ്വദേശിയും വിരമിച്ച സൈനികനുമായ റോയി (54) ക്കെതിരേ പോലീസ് കേസെടുത്തു
ശനിയാഴ്ച്ച രാത്രിയിൽ ചടങ്ങിനിടെ ഒരു കുട്ടിയെ റോയി മർദിക്കുന്നത് സൂസമ്മയുടെ ഭർത്താവ് ചോദ്യം ചെയ്തു. റോയ് സുസമ്മയുടെ ഭർത്താവിനെ ക്രൂരമായി മർദിച്ചു. തടയാൻ ശ്രമിച്ചപ്പോഴാണ് സൂസമ്മയെ മർദിച്ചത്. വസ്ത്രങ്ങൾ വലിച്ചു കീറുകയതായി പരാതിയിൽ പറയുന്നു.
കൗൺസിലറായ കാലം മുതൽ റോയി നിരന്തരം ആക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു വരുന്നതായി സൂസമ്മ പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് പോലീസിൽ പരാതിപ്പെടുകയും താക്കീത് നൽകുകയുമുണ്ടായി. എനിട്ടും ശല്യം തുടരുകയായിരുന്നതായി അവർ പറഞ്ഞു.
പ്രതിക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരമാരംഭിക്കുമെന്ന് മഹിളാ കോൺഗ്രസ് അറിയിച്ചു.