വടകോട്-മണ്ണത്താമര റോഡ് കാടുമൂടി
1458032
Tuesday, October 1, 2024 6:43 AM IST
കൊട്ടാരക്കര: ഉമ്മന്നൂർ പഞ്ചായത്തിലെ വടകോട്-മണ്ണത്താമര റോഡ്കാട് മൂടിയ നിലയിലായി. അതിനാൽ കാൽനട യാത്ര പോലും ദുഷ്ക്കരമായി.
ഏഴ് സ്കൂൾ ബസുകൾ ഈ റോഡ് വഴി ദിവസവും യാത്ര ചെയ്യുന്നു. കാടുകയറിയതോടെ റോഡ് ഇഴജന്തുതുക്കളുടെ താവളമായി മാറി. തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തി കാട്
തെളിക്കാൻ പോലും പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ല. റോഡ് ദുരവസ്ഥയിലായിട്ടും പഞ്ചായത്ത്, എംഎൽഎ, എംപി ഫണ്ടുകളൊന്നും റോഡ് പുനരുദ്ധാരണത്തിന് വേണ്ടി ചെലവഴിച്ചിട്ടില്ല.
റോഡിൽ ആൾ സഞ്ചാരം കുറഞ്ഞതോടെ മദ്യപശല്യം വർധിച്ചിട്ടുണ്ട്. ബിയർ - മദ്യ ബോട്ടിലുകൾ കാടുമൂടിയ സ്ഥലങ്ങളിൽ നിറഞ്ഞു കിടക്കുകയാണ്. റോഡ് പുനരുദ്ധാരണത്തിന് നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.