തിരുവോണ സദ്യ ഒരുക്കി പോലീസ്
1453733
Tuesday, September 17, 2024 1:03 AM IST
കൊല്ലം: തിരുവോണനാളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിറ്റിയിലെ മുഴുവൻ പോലീസുകാർക്കും വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി ജില്ലാ ഹെഡ് ക്വാർട്ടർ ക്യാമ്പിലെ പോലീസുകാർ. അത്തപ്പൂക്കളം , ഓണക്കളികൾ എന്നിവയും സംഘടിപ്പിച്ചു. സദ്യ ഒരുക്കിയ ക്യാമ്പ് ഫോളോവേഴ്സായ വിനോദ്, സുനിൽ എന്നിവരെ ആദരിച്ചു.
റിസർവ് ഇൻസ്പെക്ടർ അനീഷ്, ഡ്യൂട്ടി ഓഫീസർ സുനിൽകുമാർ,കെപിഒഎ ജില്ലാ സെക്രട്ടറി ജിജു സി. നായർ, കെപിഒ ജില്ലാ സെക്രട്ടറി വിമൽ കുമാർ, സൊസൈറ്റി സെക്രട്ടറി സനോജ്, ലൈബ്രറി സെക്രട്ടറി ഹാഷിം, പോലീസ് ഓഫീസർമാരായ ഉണ്ണി രാജ, നെരൂദ, ബൈജു, സജി, റെജിൻ രാജ്,കണ്ണൻ, വൈ. സാബു എന്നിവർ നേതൃത്വം നൽകി.