സമുദ്രതീരത്തിൽ ഓണസദ്യ കഴിച്ച് കളക്ടറും കുടുംബവും
1453730
Tuesday, September 17, 2024 1:03 AM IST
കല്ലുവാതുക്കൽ: സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിലെ ഓണോത്സവത്തിന്റെ ഒൻപതാം ദിനത്തിൽ ജില്ലാ കളക്ടർ എൻ. ദേവീദാസ് ഉദ്ഘാടനം ചെയ്തു. കളക്ടർ ഓണപ്പാട്ട് പാടി.
സമുദ്രതീരം ചെയർമാൻ എം. റുവൽ സിംഗ് അധ്യക്ഷത വഹിച്ചു. സമുദ്രതീരം പ്രസിഡന്റ് ശരത്ചന്ദ്രൻ പിള്ള, സമുദ്രതീരം പിആർഒ ശശിധരൻ പിള്ള, ശ്രീകണ്ഠൻ നായർ, പ്ലാക്കാട് ശ്രീകുമാർ, കോട്ടാത്തല ശ്രീകുമാർ, സമുദ്ര ലൈബ്രറി പ്രസിഡന്റ് രജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാര്യയും മക്കളുമായാണ് കളക്ടർ എത്തിയത്. അന്തേവാസികളോടൊപ്പം കളക്ടറും കുടുംബവും ഓണ സദ്യ കഴിച്ചു.