പബ്ലിക് ലൈബ്രറി നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു
1453723
Tuesday, September 17, 2024 1:03 AM IST
കൊട്ടാരക്കര: കിഴക്കേത്തെരുവ് പബ്ലിക്ക് ലൈബ്രറി 67 -ാമത് വാർഷികാഘോഷവും നവീകരിച്ച കെട്ടിട സമർപ്പണവും കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.മാത്യൂസ്. കെ. ലൂക്ക് അധ്യക്ഷത വഹിച്ചു.
ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് എ.എസ്. ഷാജി, ഭാരവാഹികളായ ഏബ്രഹാം അലക്സാണ്ടർ, അഡ്വ. സാജൻ കോശി, എൻ.വൈ. ബിനു, ജനപ്രതിനിധികളായ അനു വർഗീസ്, ആർ. സുരേഷ് കുമാർ, ഡി. സന്തോഷ് കുമാർ, കോശി ഉമ്മൻ, കെ. ഗംഗാധരൻ പിള്ള ഡി. സന്തോഷ് കുമാർ, സജി തോമസ്, പി. ബാബു, എൻ. വൈ. കുരികേശു, വിമലാക്ഷൻ, ജോളി മാത്യു, പൊന്നമ്മ അലക്സാണ്ടർ, സി.സി. ജെയ് എന്നിവർ പ്രസംഗിച്ചു.