കുണ്ടറയിൽ ജനകീയ സദസ് നാളെ
1444567
Tuesday, August 13, 2024 5:55 AM IST
കുണ്ടറ: കുണ്ടറ നിയോജക മണ്ഡലത്തിൽ പുതിയ ബസ് റൂട്ടുകൾ അനുവദിക്കാനുള്ള ജനകീയ സദസ് നാളെ നടക്കും.
ബസ് റൂട്ടുകളെക്കുറിച്ച് ജനപ്രതിനിധികളിൽ നിന്നും ജനങ്ങളിൽ നിന്നും നിർദേശം സ്വീകരിക്കുന്നതിനാണ് ജനകീയസദസ് സംഘടിപ്പിക്കുന്നത്. പി.സി. വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷത വഹിക്കും.
നാളെ രാവിലെ 11 ന് ഇളമ്പള്ളൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തുന്ന സദസിൽ നിയോജക മണ്ഡലത്തിലെ പൊതു പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, പൊതുജനങ്ങൾ എന്നിവർക്ക് പങ്കെടുക്കാം.