ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 12,53,437 രൂപ
1443687
Saturday, August 10, 2024 6:12 AM IST
കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ ലഭിച്ചത് 12,53,437 രൂപ. ഓഗസ്റ്റ് എട്ട് വരെ 2,61,90,731 രൂപ ലഭിച്ചു. തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് തനതു ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ, എ എസ്കെ ഓട്ടോ സൗഹൃദ കൂട്ടായ്മ 20,705, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ,
കൊല്ലം സ്വദേശി എം.ആര്. ശ്രീകുമാര്‍ -ഒരു ലക്ഷം, ജിഫ്എച്ച്എസ്എസ് കുഴിത്തുറ - 65000, ജിഎഫ്എച്ച്എസ്എസ് കുഴിത്തുറ വിദ്യാര്‍ഥിനി എലനോര്‍ - 2732, പെരുമ്പുഴ സെന്റ് ജോണ്‍സ് മോട്ടേഴ്സ് 65000 എന്നിങ്ങനെ ഇന്ന് ദുരിതാശ്വാസ നിധിയിലേക്കായി ലഭിച്ചത്. ഇതുവരെയുള്ള കണക്ക് പ്രകാരം 2,74,44,168 രൂപ ജില്ലയില്‍ നിന്ന് സ്വരൂപിച്ചു.