ആര്യങ്കാവില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു
1443367
Friday, August 9, 2024 5:50 AM IST
ആര്യങ്കാവ്: കൊല്ലം -തിരുമംഗലം ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് ലോറികള്‍ ഉള്‍പ്പടെ അഞ്ചോളം വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്.
ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് അപകടം ഉണ്ടായത്.
തെങ്കാശിയില്‍ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇരു വാഹനങ്ങള്‍ക്കും പിന്നിലായി ലോറി, കാറുകള്‍ എന്നിവയും കൂട്ടിയിടിച്ചു.
ബസ്, കാര്‍ യാത്രികാര്‍ അടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പുളിയറ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.