അധ്യാപകന് കുഴഞ്ഞുവീണു മരിച്ചു
1442280
Monday, August 5, 2024 10:19 PM IST
പുനലൂര്‍: കടയില്‍ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞുവീണ് അധ്യാപകന് മരിച്ചു. ഏരൂര്‍ സര്‍ക്കാര്‍ എല്‍പി സ്കൂളിലെ പ്രഥമാധ്യാപകന് കരവാളൂര്‍ പൊയ്കമുക്കില്‍ ഇരമത്ത് പുത്തന്‍വീട്ടില്‍ (അംബിയില്) ഡി. സന്തോഷ് (51) ആണു മരിച്ചത്. പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് സംഭവം.
പ്രഭാതനടത്തത്തിനായി കരവാളൂരില്‍ നിന്നും പുനലൂരിലേക്ക് വന്നതായിരുന്നു. കരവാളൂര്‍, ഒറ്റക്കല്‍, പുനലൂര്‍, അഞ്ചല്‍, മണിയാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളിലും അധ്യാപകനായി ജോലിചെയ്തിട്ടുണ്ട്. ഭാര്യ: പ്രിയങ്ക. മക്കള്‍: മിഥുന് പി. സന്തോഷ്, മേഘ പി. സന്തോഷ്.