പൊലിക്കോട് പുസ്തകപ്പുര സാംസ്കാരിക സദസ് നടത്തി
1435875
Sunday, July 14, 2024 3:32 AM IST
ആയൂർ : പൊലിക്കോട് പുസ്തകപ്പുരയുടെ ആഭിമുഖ്യത്തിൽ നടത്തിയ സാംസ്കാരിക സദസും പുരസ്കാര സമർപ്പണവും റിട്ട. ഡെപ്യൂട്ടി കളക്ടറും എഴുത്തുകാരനുമായ ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
റിട്ട. ഹെഡ്മാസ്റ്റർ കെ.ഒ. രാജുക്കുട്ടി അധ്യക്ഷത വഹിച്ചു. പുസ്തകപ്പുര ചീഫ് ഓർഗനൈസർ കെ. രാജൻ, ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജി. മുരളി, കുടവട്ടൂർ ബി. മോഹൻലാൽ, ഡോ.പ്രദീപ് കുമാർ, അനീഷ് കൃഷ്ണൻ, യു. ആതിര, പി.ജി. അർജുൻ, വി.എസ്. അഞ്ചു എന്നിവർ പ്രസംഗിച്ചു.
പുരാണ പാരായണത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ പൊലിക്കോട് രാധാകൃഷ്ണപിള്ള, ചിത്രകാരി വൈദേഹി രാധാമാധവ് എന്നിവർക്ക് പ്രതിഭാ പുരസ്കാരങ്ങൾ സമ്മാനിച്ചു. പിറവി കൈയെഴുത്ത് മാസിയുടെ പ്രകാശനവും നടന്നു.