അയ്യന്‍കോയിക്കല്‍ സ്കൂളിൽ മിനി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
1435861
Sunday, July 14, 2024 3:32 AM IST
തേവലക്കര : ചവറ തേവലക്കര അയ്യന്‍കോയിക്കല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉള്‍പ്പെടുത്തി നിര്‍മിച്ച പ്രവേശന കവാടവും മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നടന്നു.
പ്രവേശന കവാടം മന്ത്രി ജെ. ചിഞ്ചുറാണിയും ഓഡിറ്റോറിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഗോപനും ജിംനേഷ്യം ജില്ലാ പഞ്ചായത്തംഗം എസ്. സോമനും ഉദ്ഘാടനം ചെയ്തു.
സുജിത് വിജയന്‍പിള്ള എംഎല്‍എ അധ്യക്ഷനായി. തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് സിന്ധു, ചവറ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ ജോസ് വിമല്‍ രാജ്, പഞ്ചായത്തംഗം യു. ഫാത്തിമ കുഞ്ഞ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി. ഷൈനി, പിടിഎ പ്രസിഡന്റ് ആർ. സുനില്‍ കുമാര്‍, എസ്എംസി ചെയര്മാന് ഷിഹാബ് കാട്ടുകുളം, പ്രഥമാധ്യാപകകരായ പ്യാരി നന്ദിനി, ജയശ്രി, എസ്. സുജനി തുടങ്ങിയവര്‍ പ്രസംഗിച്ചു.