എസ്. പ്രശോഭൻ നന്മയുടെ പ്രതീകം: പി.കെ. ഗുരുദാസൻ
1435736
Saturday, July 13, 2024 6:09 AM IST
പാരിപ്പള്ളി: എസ്. പ്രശോഭൻ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വ്യക്തിയായിരുന്നതായി മുൻ മന്ത്രി പി.കെ. ഗുരുദാസൻ. വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ എസ്. പ്രശോഭൻ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസി എംപ്ളോയ്സ് യൂണിയനിലെ ഒരുമിച്ച് നടത്തിയ സംഘടനാ പ്രവർത്തനങ്ങൾ അദ്ദേഹം അനുസ്മരിച്ചു.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി, നാടകനടനും സംവിധായകനുമായ വക്കം ഷക്കീർ, പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, ഗാന്ധിഭവൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മോഹനൻ, കൊല്ലം ശ്രീനാരായണ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ആർ.സുനിൽകുമാർ,കവി ബാബുപാക്കനാർ, ജയപ്രകാശ്, ജയചന്ദ്രൻ ചാനൽവ്യൂ, പാരിപ്പള്ളി റോട്ടറി ക്ലബ് പ്രസിഡന്റ് ഡി. രഞ്ചൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.