കല്ലുവാതുക്കൽ ഗവ. ഹോ മിയോ ആശുപത്രി പരിസരം ശുചീകരിച്ചു
1425900
Thursday, May 30, 2024 12:48 AM IST
പാരിപ്പള്ളി: സിപിഐ കല്ലുവാതുക്കൽ ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. കല്ലുവാതുക്കൽ ഗവ. ഹോമിയോ ആശുപത്രി പരിസരം കാട് വെട്ടി തെളിച്ചു വൃത്തിയാക്കി.
ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ബിനുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനം സിപിഐ പരവൂർ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജോയ്ക്കുട്ടി, സന്തോഷ് കുമാർ, ബാബു, സിന്ധു, ആദർശ്, ബിജു ജോൺ, സുധാകരകുറുപ്പ്, രഞ്ജിത്ത്, അനു തുടങ്ങിയവർ നേതൃത്വം നല്കി.