ചാത്തന്നൂർ: എസ് എൻ ഡി പി യോഗം വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന യൂണിയൻ തല കലോത്സവവും കുമാരനാശാൻ സ്മൃതി ശതാബ്ദി ആചരണവും ചാത്തന്നൂരിൽ നടത്തി.
എസ് എൻഡി പി യൂണിയൻ ഓഫീസ് ഹാളിൽ നടന്ന പരിപാടികൾ യൂണിയൻ പ്രസിഡന്റ്ബി .ബി .ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വനിതാ സംഘം പ്രസിഡന്റ് ചിത്ര മോഹൻദാസ് അധ്യക്ഷ ആയിരുന്നു. യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി കെ .നടരാജൻ, പ്രശാന്ത്, വി, ചിത്രംഗദൻ, ശോഭന ശിവാനന്ദൻ, മിനി ജോഷ് , വനിതാ സംഘം സെക്രട്ടറി ബീനാ പ്രശാന്ത് , ഷീല എന്നിവർ പ്രസംഗിച്ചു.മത്സരവിജയികൾ: ശ്രേയസ്( സബ് ജൂനിയർ ആലാപനം ), ഐശ്വര്യ(ജൂനിയർ ആലാപനം), അഞ്ജന പി.എസ്. (പ്രസംഗം സീനിയർ), ശ്രീല (സൂപ്പർ സീനിയർ ആസ്വാദനം ).