കുണ്ടറ : മാവേലിക്കര ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കിഴക്കേ കല്ലട കൊടുവിള 167 -ാം നമ്പർ യുഡിഎഫ് ബൂത്ത് കൺവൻഷൻ മുൻ ഡിസിസി ജനറൽ സെക്രട്ടറി കല്ലട വിജയൻ ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡന്റ് രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കല്ലട ഫ്രാൻസിസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു ലോറൻസ്, യുഡിഎഫ് മണ്ഡലം ചെയർമാൻ സൈമൻ വർഗീസ്, കൺവീനർ എഡ്വേർഡ് പരിച്ചേരി, പഞ്ചായത്ത് പ്രസിഡന്റ് കെ ജി.ലാലി, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിന്ധു പ്രസാദ്, കമലൻ കണിയാംകുന്നത്ത്, ജോർജ് കുട്ടി, ക്യാപ്റ്റൻ വർഗീസ്, സുദയൻ, മുൻ പഞ്ചായത്ത് മെമ്പർമാരായ ഷിജി ഷാലികമലൻ, ബിന്ദു റോജി, ബീന ബേബി,അമ്പിളി, ഷീബ, സുലോചന എന്നിവർ പ്രസംഗിച്ചു.