മുകേഷിന്റെ വിജയത്തിനായി തൊ ഴിലാളി കുടുംബ സംഗമം
1416041
Friday, April 12, 2024 10:49 PM IST
ചവറ: കൊല്ലം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷിന്റെ വിജയത്തിനായി കെഎംഎംഎല്ലിലെ തൊഴിലാളികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. ടൈറ്റാനിയം ജംഗ്ഷൻ സുശീലഗോപാലൻ ഭവനിൽ നടന്ന സംഗമം എൽഡിഎഫ് കൊല്ലം പാർലമെന്റ് മണ്ഡലം ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു.
എഐടിയുസി മണ്ഡലം പ്രസിഡന്റ് പി.ബി ശിവൻ അധ്യക്ഷനായി. സുജിത് വിജയൻപിള്ള എംഎൽഎ, സിഐടിയു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ, എൽഡിഎഫ് ചവറ മണ്ഡലം ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി ടി. മനോഹരൻ, ഏരിയ സെക്രട്ടറി ആർ. രവീന്ദ്രൻ, എസ്.ശശിവർണൻ, ജോയി, ഗോപകുമാർ, വി.സി രതീഷ് കുമാർ, മുരളി തുടങ്ങിയവർ പ്രസംഗിച്ചു.