പാലിയേറ്റിവ് സെമിനാർ നടന്നു
1396706
Friday, March 1, 2024 11:19 PM IST
കൊട്ടാരക്കര: കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് സെമിനാർ കൊട്ടാരക്കര കുരാക്കാർ എഡ്യൂക്കേഷൻ സെന്ററിൽ നടത്തി. പ്രഫ. ജോൺ കുരാക്കാർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അശോക് കുമാർ ആമുഖ പ്രസംഗം നടത്തി. യോഗത്തിൽ വത്സല ലൈഫ് മെമ്പർഷിപ് എടുത്തു. പാറക്കാട്ടു ഹോസ്പിറ്റൽ അഞ്ചൽ അഫ്ലിയേഷൻ ഫീസും നൽകി. നടൻ പോൾ രാജ്, സംവിധായകൻ കെ. സുരേഷ് കുമാർ, നടൻ മംഗലം ബാബു, നീലേശ്വരം സദാശിവൻ, പ്രഫ. മോളി കുരാക്കാർ, യുആർഐ എക്സിക്യൂട്ടീവ് സെക്രട്ടറി കെ. ജി .മത്തായിക്കുട്ടി, സഹദേവൻ ചെന്നപ്പാറ, ജോർജ് കുട്ടി, അച്ചൻകുഞ്ഞ് ,എം. പി . വിശ്വനാഥൻ, മുട്ടറ ഉദയഭാനു, അഡ്വ.സാജൻ കോശി, അഡ്വ.സാജൻ കോശി എന്നിവർ പ്രസംഗിച്ചു. റൗണ്ട് സർക്യൂട്ട് ഫിലിംസിന്റെ യോഗവും പാലിയേറ്റിവ് സെമിനാറിന് മുൻപായി നടത്തി.