സ്കൂളിൽ മികവുത്സവത്തിന് തുടക്കമായി
1396490
Thursday, February 29, 2024 11:26 PM IST
ചവറ : സർക്കാർ ഗേൾസ് ഹൈസ്കൂളിൽ "തിളക്കം’ എന്ന പേരിൽ മികവുത്സവത്തിനു തുടക്കമായി. കുട്ടികൾ ഈ അക്കാദമിക വർഷത്തിൽനേടിയ നൈപുണ്യങ്ങളും പഠനനേട്ടങ്ങളും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാനിധ്യത്തിൽ അവതരിപ്പിച്ചു.
കുട്ടികൾക്ക് വേറിട്ടൊരു പഠനാനുഭവം നൽകുന്നതായിരുന്നു തിളക്കം എന്ന മികവുത്സവം. ജി. പ്രദീപ് മികവുത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ് മിസ്ട്രെസ് ടി.ഡി .ശോഭ അധ്യക്ഷയായി. അധ്യാപകരായ എസ്.രാജേന്ദ്രൻ, കാവ്യ പ്രകാശ്, സ്കൂൾ ലീഡർ ഡി.ആരണ്യക തുടങ്ങിയവർ പ്രസംഗിച്ചു.