ശക്തമായ കാറ്റ്: ഏരൂരില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
1394573
Wednesday, February 21, 2024 11:46 PM IST
അഞ്ചല്‍ : കഴിഞ്ഞ ദിവസം ഉച്ചയോടെ വീശിയടിച്ച ശക്തമായ കാറ്റില്‍ ഏരൂരില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. പത്തടി അൻസിൽ മൻസിൽ അബൂബക്കറിന്റെ വീടിന്റെ മേൽക്കൂരയാണ് ശക്തമായ കാറ്റില്‍ തകര്‍ന്നത്.
ഈസമയം അബൂബക്കറും ഭാര്യ നസീമയും മകളുടെ വീട്ടില്‍ പോയതിനാല്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. അതിനാല്‍ ഒഴിവായത് വന്‍ അപകടമാണ്. അതേസമയം തന്നെ വീട്ടിലെ ഫാന്‍, ടിവി അടക്കം വീട്ടുപകരണങ്ങള്‍ പൂര്‍ണമായും മേല്‍ക്കൂര വീണു തകര്‍ന്നു.
വിവരം അറിഞ്ഞു വാര്‍ഡ് അംഗം എം.ബി .നസീറും ഏരൂര്‍ വില്ലേജ് ഓഫീസര്‍ അടക്കമുള്ള റവന്യു അധികാരികളും സ്ഥലത്ത് എത്തി.
ആവശ്യമായ നഷ്ട്ടപരിഹാരം ലഭ്യമാക്കാനുള്ള ഇടപെടീല്‍ നടത്തുമെന്ന് വാര്‍ഡ് അംഗവും വില്ലേജ് ഓഫീസറും അറിയിച്ചു. വീട് അപകടാവസ്ഥയിലയതിനാല് സമീപത്തെ താല്‍ക്കാലിക ഷെഡിലേക്ക് അബുബക്കറും ഭാര്യയും താമസം മാറ്റി.