നവ കേരള സദസ് വിജയിപ്പിക്കുവാൻ ലൈബ്രറി കൗൺസിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു
1376903
Saturday, December 9, 2023 12:39 AM IST
പുനലൂർ : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് കൊണ്ട് 18ന് പുനലൂരിൽ നടക്കുന്ന നവ കേരള സദസ് വിജയിപ്പിക്കുവാൻ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.
12, 13, 14 തീയതികളിലായി പഞ്ചായത്ത് തലത്തിൽ വിളംബര ജാഥകൾ നടത്തും . 15-ന് എല്ലാ ഗ്രന്ഥശാലകളിലും ബാലവേദി -വനിതാ വേദി എന്നിവയുടെ നേതൃത്വത്തിൽ നവ കേരള ക്വിസ് മത്സരം, തുടർന്ന് നവ കേരള സംഗമവും ദീപം തെളിയിക്കലും നടത്തും.
എല്ലാ ഗ്രന്ഥശാലകളുടെയും നേതൃത്വത്തിൽ നവ കേരള സദസുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികൾ സംഘടിപ്പിക്കുവാനും ലൈബ്രറികളിൽ നിന്നും നവ കേരള സദസിൽ ആളുകളെ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു.
ഇതുകൂടാതെ നവ കേരള സദസിൽ പൊതുജനങ്ങൾക്ക് പരാതി ബോധിപ്പിക്കാൻ ആവശ്യമായ സഹായങ്ങൾ നൽകുന്നതിനുവേണ്ടി എല്ലാ ഗ്രന്ഥശാലകളിലും ഹെൽപ്പ് ഡെസ്ക് പ്രവർത്തിപ്പിക്കുവാനും താലൂക്ക് ലൈബ്രറി കൗൺസിൽ തീരുമാനിച്ച തായി പ്രസിഡന്റ് അഡ്വ. ലെനു ജമാലും സെക്രട്ടറി പ്രൊഫ.പി കൃഷ്ണൻകുട്ടിയും അറിയിച്ചു.