കൊ ല്ലം രൂപത ജനജാഗരം നാളെ
1376895
Saturday, December 9, 2023 12:39 AM IST
കൊല്ലം: എന്റെ സമുദായം, എന്റെ അഭിമാനം എന്ന സന്ദേശമുയർത്തി കെആർഎൽസിസി രൂപതാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനജാഗരം പരിപാടി നാളെ കൊല്ലത്ത് നടക്കും.സെമിനാർ, റാലി, പൊതുസമ്മേളനം എന്നിവയാണ് നടക്കുന്നത്.
ബിഷപ് ജെറോം എൻജിനീയറിംഗ് കോളജിൽ രാവിലെ പത്തിന് നടക്കുന്ന സെമിനാർ രൂപത അഡീഷണൽ വികാർ ജനറൽ മോൺ. ജോസഫ് സുഗുൺ ലിയോൺ ഉദ്ഘാടനം ചെയ്യും. ലത്തീൻ സമുദായത്തിലെ രാഷ്ട്രീയ നേതൃത്വം ചരിത്രവും ആനുകാലികവും എന്ന വിഷയത്തിൽ കേരള യൂണിവഴ്സിറ്റി മാർക്സിയൻ പഠന കേന്ദ്രം ഡയറക്ടർ പ്രഫ. ഡോ.ജോസഫ് ആന്റണി ക്ലാസ് നയിക്കും. ഫാ.ജോർജ് റോബിൻസൺ മോഡറേറ്ററായിരിക്കും.ലത്തീൻ സമുദായം രാഷ്ട്രീയ നേതൃത്വം - ലക്ഷ്യം എന്ന വിഷയത്തിൽ ചരിത്രകാരൻ ഇഗ്നേഷ്യസ് ഗോൺസാൽവസ് ക്ലാസ് നയിക്കും.
മാർഷൽ ഫ്രാങ്ക് മോഡറേറ്ററായിരിക്കും.ഉച്ചകഴിഞ്ഞ് 3.30 ന് സമുദായ റാലി ആശ്രാമം ലിങ്ക് റോഡിൽ നിന്ന് ആരംഭിക്കും.
മോൺ. വിൻസന്റ് മച്ചാഡോ ഫ്ലാഗ്ഓഫ് ചെയ്യും. വേളാങ്കണ്ണി കുരിശടി, ചിന്നക്കട വഴി റാലി സെന്റ് ജോസഫ്സ് സ്കൂൾ അങ്കണത്തിൽ സമാപിക്കും.തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറൽ മോൺ. ഡോ. ബൈജു ജൂലിയൻ അധ്യക്ഷത വഹിക്കും.
കെആർഎൽസിസി മുൻ വൈസ് പ്രസിഡന്റ് ഷാജി ജോർജ് മുഖ്യപ്രഭാഷണം നടത്തും. മേയർ പ്രസന്ന ഏണസ്റ്റ് അനീഷ് പടപ്പക്കര, സി. ബാൾഡ്വിൻ, റവ. സിസ്റ്റർ റെക്സിയാ മേരി, ഫാ. ടോണി മുത്തപ്പൻ, ഫാ.ജോർജ് സെബാസ്റ്റ്യൻ, ലെസ്റ്റർ കാർഡോസ്, വത്സല ജോയി, മരിയ ഷെറിൻ, അനിൽ ജോൺ ഫ്രാൻസിസ്, പ്രഫ.എസ്. വർഗീസ് എന്നിവർ പ്രസംഗിക്കും.
രൂപത ലെയ്റ്റി കമ്മീഷൻ ഡയറക്ടർ ഫാ.ജോർജ് സെബാസ്റ്റ്യൻ, ജനസാഗരം രൂപത കൺവീനർ പി. ബെയ്സിൽ നെറ്റാർ, രൂപത യുവജന കമ്മീഷൻ ഡയറക്ടർ ഫാ. അമൽ രാജ്, കെഎൽസിഎ രൂപതാ ജനറൽ സെക്രട്ടറി ജാക്സൺ നീണ്ടകര, കെആർഎൽസിസി അംഗം ജോസഫ്കുട്ടി കടവിൽ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.