കൊ ല്ലം കോ ർപറേഷൻ അഴിമതിയുടെ ഫാക്ടറിയായി മാറി: എൻ.കെ.പ്രേമചന്ദ്രൻ എംപി
1374816
Friday, December 1, 2023 12:23 AM IST
കൊല്ലം: കോർപറേഷനിൽ നിന്നും ഓരോ ദിവസങ്ങൾ കഴിയുംമ്പോഴും പുറത്ത് വരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ് .അഴിമതി നടത്തുന്നതിൽ എൽ ഡി എഫിലെ കൗൺസിലർമാർ മൽസരം നടത്തുകയാണെന്നും പ്രേമചന്ദ്രൻ എംപി പറഞ്ഞു.
കോർപറേഷൻ അഴിമതിക്കെതിരെ ആർവൈഎഫിന്റെ നേതൃത്വത്തിൽ നടത്തിയ സമര പ്രഖ്യാപരന മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രേമചന്ദ്രൻ.
കോർപറേഷനിൽ വികസന പ്രഖ്യാപനവും ഉദ്ഘാടന മാമാങ്കമല്ലാതെ പ്രായോഗികതലത്തിൽ ഒരു പദ്ധതിയും പൂർത്തി കരിക്കാൻ കഴിയുന്നില്ല സംസ്ഥാന ഗവൺമെന്റിന്റെ ഓഡിറ്റിംഗ് ഏജൻസികൾ നടത്തിയ പരിശോധനയിൽ വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടും ഇവരെ സംരക്ഷിക്കുന്ന നിലപാട് ആണ് സംസ്ഥാന സർക്കാരിന്റെതെന്നും എം പി പറഞ്ഞു.
ഔദ്യോഗിക കൃത്യനിർവഹണത്തിനിനിടയിൽ വനിതാ കൗൺസിലർ ആയ യുവതിയെ കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും സിപിഎം ഏരിയാ കമ്മിറ്റി അംഗവും ആയ കൗൺസിലർ പീഡിപ്പിച്ചു എന്ന പരാതി കോർപറേഷന്റെ ഔദ്യോഗികലെറ്റർ പാഡിൽ മേയർക്ക് നൽകിയിട്ടും ഒതിക്കിത്തീർത്തിട്ട് സ്ത്രീ സംരക്ഷണം പ്രസംഗിച്ച് നടക്കുയാണ് മേയറെന്നും മാർച്ച് ഉദ്ഘാനം ചെയ്ത് പ്രേമചന്ദ്രൻ പറഞ്ഞു.
ആർവൈ എഫ് ജില്ലാ പ്രസിഡന്റ് എഫ് .സ്റ്റാലിൻ അധ്യഷത വഹിച്ചു. ആർ വൈ എഫ് കൊല്ലം ജില്ലാസെക്രട്ടറി സുഭാഷ് എസ് .കല്ലട, ആർ എസ് പി ജില്ലാ സെക്രട്ടറി കെ.എസ് .വേണുഗോപാൽ ,അഡ്വ: വിഷ്ണു മോഹൻ, സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, ആർ വൈ എഫ് ദേശീയ പുലത്തറ നൗഷാദ്, അഡ്വ: കാട്ടൂർ കൃഷ്ണകുമാർ , പ്രദീപ് കണ്ണനല്ലൂർ,നവീൻ നീണ്ടകര, ടിങ്കു പ്ലാക്കാട്, ഷാനവാസ് തേലക്കര, ആർ വൈശാഖ്, എന്നിവർ പ്രസംഗിച്ചു.കെഎസ്ആർടിസി ബസ്റ്റാന്റി ൽ നിന്നും ആരംഭിച്ച മാർച്ചിന് ജില്ല നേതാക്കളായ ഷെമീർ ചേരിക്കോണം, ഷെഫീക്ക് മൈനാഗപ്പള്ളി, ഷർജുമാമൂട്, സിയാദ് കോയ് വിള, മുൻഷീർ ബഷീർ, നാസിമുദീൻ , ആര്യാദേവി, ബിന്ദു എന്നിവർ നേതൃത്വം നൽകി.
തുടർന്ന് പോലീസുമായ് നേരിയ തോതിൽ സംഘർഷം ഉണ്ടാകുകയും പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.