പൂതക്കുളം പെരുങ്കുളത്ത് വര്‍ക്ക് ഷെഡ് ഉദ്ഘാടനം ചെയ്തു
1374290
Wednesday, November 29, 2023 1:24 AM IST
കൊല്ലം :മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂതക്കുളം ഗ്രാമപഞ്ചായത്തിലെ പെരുംകുളം വാര്‍ഡില്‍ വര്‍ക്ക് ഷെഡിന്റെ നിര്‍മാണം പൂര്‍ത്തിയായി.
ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരംഭിച്ച ഗ്രേസ് ഫുഡ് പ്രോസസിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് നിര്‍മിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.5 ലക്ഷം രൂപ ചിലവഴിച്ചാണ് അടുക്കളയും പാക്കിംഗ് യൂണിറ്റും അടങ്ങുന്ന വര്‍ക് ഷെഡ്.
96 തൊഴില്‍ദിനങ്ങള്‍ ആണ് ഇതിനായി പ്രയോജനപ്പെടുത്തി.ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. കെ. ശ്രീകുമാര്‍ നിര്‍വഹിച്ചു. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എസ് .അമ്മിണിയമ്മ അധ്യക്ഷയായി.
ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ ലൈലാ ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സദാനന്ദന് പിള്ള, വാര്‍ഡ് അംഗങ്ങളായ സീന, പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.