ഐആർഇ സ്കൂൾബസ് വാങ്ങി നൽകി
1338799
Wednesday, September 27, 2023 11:19 PM IST
ചവറ : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇഎൽ (ഇന്ത്യ )ലിമിറ്റഡ് ആലപ്പാട് പഞ്ചായത്തിലെ അഴീക്കൽ ഗവ. ഹൈസ്ക്കൂളിന് പുതിയ സ്കൂൾ ബസ് വാങ്ങി നൽകി. കമ്പനിയുടെ 2023-24 വർഷത്തെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 20 ലക്ഷം രൂപയുടെ ഈ പദ്ധതി നടപ്പിലാക്കിയത്. അഴീക്കൽ ഗവ. ഹൈസ്ക്കൂളിൽ നടന്ന ചടങ്ങ് സി. ആർ. മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് അധ്യക്ഷനായി .
ഐ ആർ ഇ ചീഫ് ജനറൽ മാനേജർ ആർ .വി .വിശ്വനാഥ് വാഹനം സ്ക്കൂളിന് കൈമാറി. ജില്ലാ പഞ്ചായത്ത് അംഗം വസന്താ രമേശ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ ജയകുമാർ, പഞ്ചായത്ത് അംഗം ശ്യാംകുമാർ, ഐആർഇ എൽ ജന. മാനേജർ എൻ. എസ് . അജിത്, ഡെപ്യൂട്ടി ജി.എം. വിംഗ് കമാണ്ടർ അനിൽ കുമാർ , പ്രഥമധ്യാപിക കെ .എൽ. സ്മിത, പിടിഎ പ്രസിഡന്റ് ലിജിമോൻ, കരയോഗം പ്രസിഡന്റുമാരായ കെ. ബാബുരാജ്, ജെ .വിശ്വംഭരൻ, അലുമിനി അസോ. പ്രസിഡന്റ്ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.