കുളത്തുപ്പുഴയിൽ ജീവനം കിഡ്നി ഫൗണ്ടേഷൻ പദ്ധതിക്ക് തുടക്കമായി
1338564
Wednesday, September 27, 2023 12:20 AM IST
കുളത്തൂപ്പുഴ: വൃക്കരോഗികൾക്ക് സൗജന്യമായി ചികിത്സയും ഡയാലിസിസും നൽകുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജീവനം കിഡ്നി ഫൗണ്ടേഷൻ പദ്ധതിക്ക് കുളത്തൂപ്പുഴയിൽ തുടക്കമായി.
ഇതിന് ആരംഭം കുറിച്ചു കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സമാഹരിച്ച തുക ജില്ലാ പഞ്ചായത്ത് അംഗം കെ. അനിൽകുമാർ എറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് ബി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ് മോഹനൻ പിള്ള, കെ.ജി ബിജു, സനൽ സ്വമിനാഥൻ, സുബൈർ അബ്ദുൽ കരീം, ആരോമൽ, ദാമോദരൻ, കെ.എം അജ്മൽ, അജിമോൻ എന്നിവർ പ്രസംഗിച്ചു.