പാരിപ്പള്ളിയിലെ വെള്ളക്കെട്ട് എംഎൽഎ പരാതി നല്കി
1338026
Sunday, September 24, 2023 11:25 PM IST
ചാത്തന്നൂർ: പാരിപ്പള്ളി- പരവൂർ-ചാത്തന്നൂർ റോഡിന്റെ പുനർനിർമാണം നടക്കുമ്പോൾ പാരിപ്പള്ളി ഭാഗത്തെ വെള്ളക്കെട്ടും, പോളച്ചിറ ഭാഗത്തെ നീരൊഴുക്കാനുമുള്ള സുസ്ഥിര സൗകര്യവും ചെയ്യാത്തത് ഉദ്യോഗസ്ഥ വീഴ്ച എന്നാരോപിച്ച്സർക്കാരിൽ പരാതി നൽകിയതായി ജി. എസ്. ജയലാൽ എം എൽ എ .
കേന്ദ്ര റോഡ്സ് ഫണ്ടിൽ നിന്നും അനുവദിച്ച 23 കോടി രൂപ വിനിയോഗിച്ച് പുനർ നിർമാണം നടത്തുന്പാരിപ്പള്ളി- പരവൂർ-ചാത്തന്നൂർ റോഡിലെ നിലവിലെ പ്രധാന പ്രശ്നങ്ങളായ പാരിപ്പള്ളി ജംഗ്ഷനിലെ വെള്ളക്കെട്ടും കൃഷി ആവശ്യത്തിനായി പോളച്ചിറയിൽ നിന്നും വെള്ളം പമ്പ് ചെയ്ത് വറ്റിക്കുമ്പോൾ ഈ വെള്ളം ഒഴുക്കിവിടുന്നതിനായി മീനാട് ഭാഗത്ത് കലുങ്കും നിർമ്മിക്കണമെന്ന് തുടക്കം മുതൽ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് ഉയർന്ന ഉദ്യോഗസ്ഥർ എം എൽ എ യോടൊപ്പം സ്ഥലങ്ങൾ സന്ദർശിക്കുകയും നിലവിലെ നിർമാണ രീതിയിൽ ചെയ്താൽ ഈ ഭാഗങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വെള്ളക്കെട്ടുകൾക്ക് പരിഹാരം ആവില്ലായെന്നും റോഡ് പുനർനിർമിച്ചു കഴിയുമ്പോൾ കൂടുതൽ വെള്ളം ഒലിച്ചു വരുകയും നിലവിലെ അവസ്ഥയെക്കാൾ അത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും തുടർന്ന് നിരന്തരം ചർച്ചകൾ നടത്തുയും ചെയ്തിതിരുന്നു.
എന്നാൽ എം എൽ എ ഉന്നയിച്ച വളരെ ഗുരുതരമായ ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാതെയും നിർമാണത്തിൽ ആവശ്യമായ മുൻഗണനാക്രമം നിശ്ചയിക്കാതെയും സർക്കാർ പണം തോന്നിയപോലെ വിനിയോഗിക്കുന്നത് ഫണ്ട് വിനിയോഗിക്കുകയാണ്.
പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാൻ ശ്രമിക്കാതെ പണി പൂർത്തികരിക്കാൻ ശ്രമിക്കുന്നത് പൊതു ഫണ്ടിന്റെ ദുർവിനിയോഗമാണെന്നും ഈ ഉദ്യോഗസ്ഥ വീഴ്ചക്കും നിഷേധത്മകമായ നിലപാടിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് അപാകതകൾ പരിഹരിച്ച് , നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും എം എൽ എ സർക്കാറിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.