പുലികളി ഇന്ന് കടവൂരിൽ നിന്ന് ആരംഭിക്കും
1337874
Saturday, September 23, 2023 11:48 PM IST
കൊല്ലം: പെരിനാട് കലാവേദി സംഘടിപ്പിക്കുന്ന തൃശൂർ പുലികളി ഇന്ന് വൈകുന്നേരം നാലിന് കടവൂരിൽ നിന്ന് ആരംഭിക്കും. ജില്ലാ കളക്ടർ അഫ്സാന പർവീൺ ഫ്ലാഗ് ഓഫ് ചെയ്യും.
കൗൺസിലർമാരായ ഗിരിജ സന്തോഷ്, ടെൽസ തോമസ് , ഗിരിജ തുളസീധരൻ, സ്വർണമ്മ, സിന്ധു റാണി എന്നിവർ പങ്കെടുക്കും. സികെപി ഇംഗ്ഷൻ വഴി രാത്രി ഏഴിന് പുലികളി അഞ്ചാലുംമൂട് ജംഗ്ഷനിൽ സമാപിക്കും.സമാപന സമ്മേളനം മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എംപി, എം. മുകേഷ് എംഎൽഎ , മേയർ പ്രസന്ന ഏണസ്റ്റ്, ബിന്ദു കൃഷ്ണ തുടങ്ങിയവർ പ്രസംഗിക്കും.തൃശൂരിൽ നിന്ന് 40 പുലിവേഷങ്ങളും മേളക്കാരും മെയ്യെഴുത്ത് കലാകാരന്മാരും ഉൾപ്പെടെ നൂറിൽപ്പരം ആൾക്കാർ പുലികളിയിൽ അണിനിരക്കും.