ബേട്ടി ബച്ചാവോ ബേട്ടി പഠാവോ : പരിശീലനം തുടങ്ങി
1337864
Saturday, September 23, 2023 11:47 PM IST
കൊല്ലം :ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന-ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പരിശീലന പരിപാടിക്ക് തുടക്കമായി. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ സബ്കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ. എസ്. ഷിനു അധ്യക്ഷനായി. ആര് സി എച്ച് ഓഫീസര്‍ ഡോ എം. എസ് .അനു, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി. ബിജി, ഡി എസ് ഒ ഡോ .ശരത് രാജന്, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പ്രസന്ന കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.