ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു
1337607
Friday, September 22, 2023 11:19 PM IST
കൊല്ലം :കോര്പ്പറേഷന് ശുചിത്വമാലിന്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ വാഹനങ്ങളുടെ ഫ്ളാഗ്ഓഫ് മേയര്‍ പ്രസന്ന ഏര്‍ണസ്റ്റ് നിര്‍വഹിച്ചു. 50 ലക്ഷം രൂപ ചെലവില്‍ 10 എയ്സ് ടാറ്റ മിനി ട്രാക്ക് വാഹനങ്ങളാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് കൈമാറിയത്. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ ഗീതാകുമാരി, എസ് ജയന്, യു പവിത്ര, സവിതാദേവി, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.