മന്ത്രിപദം എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ലെന്ന് ആന്റണി രാജു ഓർക്കണം: കെഎൽസിഎ
1336809
Tuesday, September 19, 2023 11:53 PM IST
കൊല്ലം: മന്ത്രിപദം എന്തും വിളിച്ചു പറയുവാനുള്ള ലൈസൻസ് അല്ലെന്ന് മന്ത്രി ആന്റണി രാജു ഓർക്കണമെന്നും പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കൊല്ലം രൂപത.
സഭാ നേതൃത്വത്തിൽ ഇരിക്കുന്ന വൈദികരെയും സംഘടനയേയും സംഘടനാ നേതൃത്വത്തിലിരിക്കുന്നവരെയും വില കുറച്ചു കാണുന്നത് മന്ത്രി ആന്റണി രാജുവിന് അധികാര തിമിരം ബാധിച്ചിരിക്കുന്നത് കൊണ്ടാണ്. സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിൽ എല്ലാവരെയും ചേർത്തുകൊണ്ടു പോകാനാണ് നോക്കേണ്ടത്.
പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടെത്താനാണ് മന്ത്രി നോക്കേണ്ടത്.
അല്ലാതെ ഓടിയൊളിക്കാൻ അല്ല ശ്രമിക്കേണ്ടത്. ദിനംപ്രതി മുതലപ്പൊഴി വിഷയം രൂക്ഷമാകുന്നു. ഇതിന് പരിഹാരമാണ് കെഎൽസിയെയും സഭയും ആവശ്യപ്പെടുന്നത്.
അല്ലാതെ പ്രതിഷേധിക്കുന്നവരെ അധിക്ഷേപിക്കാൻ അല്ല മന്ത്രി നോക്കേണ്ടത്. ഇത്തരത്തിലുള്ള നടപടികൾ മന്ത്രിയുടെ ഭാഗത്തുനിന്നു ഉണ്ടായാൽ ശക്തമായ പ്രതിഷേധം ഉണ്ടാകും. കേസെടുത്താൽ ഭയപ്പെടുന്നവർ അല്ല ഞങ്ങൾ എന്ന് മന്ത്രി ഓർക്കണം.
ഇത്തരം തരംതാണ പ്രസ്താവനകൾ ഇറക്കുമ്പോൾ ആരുടെ വോട്ടുകൊണ്ടാണ് ജയിച്ചതെന്ന് ആത്മ പരിശോധന നടത്തുന്നത് നല്ലതായിരിക്കും. വന്ന വഴികളെക്കുറിച്ച് ഓർക്കുന്നതും നല്ലതായിരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച രൂപത പ്രസിഡന്റ് ലെസ്റ്റർ കാർഡോസ് പറഞ്ഞു.
രൂപതാ ജനറൽ സെക്രട്ടറി ജാക്സൺ നീണ്ടകര, ലക്റ്റീഷ്യ, ജോസഫ് കുട്ടി കടവിൽ, വിൻസി ബൈജു, എഡിസൺ അലക്സ്, അനിൽ ജോൺ, ജോയ് ഫ്രാൻസിസ്, ആൻഡ്രൂസിൽവ, അജിതാ ഷാജി, സാലി, സിജോ ജോസഫ്, ഡൽസി. ഹാരിസൺ ഹെൻട്രി, റോണ റി െബൈറോ എന്നിവർ പ്രസംഗിച്ചു.