സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ കൊൺഫ്രിയ തിരുനാളിന് കൊടിയേറി
1592909
Friday, September 19, 2025 6:34 AM IST
ചവറ : കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളിയിലെ പരിശുദ്ധ ഉപഹാര മാതാവിന്റെ കൊൺഫ്രിയ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ജോസഫ് ഡാനിയേൽ കൊടിയേറ്റ് കർമം നിർവഹിച്ചു. തുടർന്ന് നടന്ന തിരുനാൾ സമാരംഭ ദിവ്യബലിക്ക് മോൺ.വിൻസന്റ് മച്ചാഡോ മുഖ്യകാർമികത്വം വഹിച്ചു.
ഫാ. ജാക്സൺ ജെയിംസ് വചന സന്ദേശം നിർവഹിച്ചു. ഫാ.പ്ളേറ്റോ, ഫാ. ജോസഫ് ആംബ്രോസ്, ഫാ. നിക്കോളാസ്,ഫാ. എബിൻ, ഫാ. ജോസഫ് ഡാനിയേൽ എന്നിവർ സഹ കാർമികരായി.
28 ന് രാവിലെ ആറിന്ദിവ്യബലി. രാവിലെ 9.30 നുള്ള ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ് ഡോ.സ്റ്റാൻലി റോമൻ മുഖ്യകാർമികത്വം വഹിക്കും.
ഫാ. സെബാസ്റ്റ്യൻ തൊബിയാസ് തിരുനാൾദിന വചന സന്ദേശം നൽകും. രൂപത ചാൻസിലർ ഫാ. ജോൺ ജെറി ഐസക്ക്, ഇടവക വികാരി ഫാ. ജോസഫ് ഡാനിയൽ എന്നിവർ സഹകാർമികരായിരിക്കും. ഫാ.അഗസ്റ്റിൻ സേവ്യർ വചനപ്രഘോഷണം നടത്തും. തുടർന്ന് കൊടിയിറക്കോട് കൂടി തിരുനാൾ സമാപിക്കും.