കൊ​ല്ലം :ക​രു​ത​ൽ അ​ക്കാ​ഡ​മി ഓ​ഫ് മ്യൂ​സി​ക്, ഫൈ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി െ ന്‍റ ഓ​ണാ​ഘോ​ഷ​മാ​യ ക​രു​ത​ലോ​ണം ക​രു​ത​ൽ അ​ക്കാ​ഡ​മി ഹാ​ളി​ൽ ന​ട​ന്നു. നാ​ട​ക സി​നി​മാ ന​ട​നും ഗി​ന്ന​സ് ജേ​താ​വു​മാ​യ കെ​പിഎസി ലീ​ലാ​കൃ​ഷ്ണ​ൻ ഓ​ണാ​ഘോ​ഷ​ത്തി ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു.

ക​രു​ത​ൽ അ​ക്കാ​ഡ​മി പ്രി​ൻ​സി​പ്പ​ൽ ബെ​റ്റ്സി എ​ഡി​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഗാ​യ​ക​നും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ കേ​ര​ള​പു​രം ശ്രീ​കു​മാ​ർ, ഗാ​യ​ക​ൻ ക​ണ്ണ​ൻ അ​യ്യ​പ്പ​ൻ, ക​രു​ത​ൽ അ​ക്കാ​ഡ​മി മാ​നേ​ജ​ർ ജോ​ർ​ജ് എ​ഫ്. സേ​വ്യ​ർ വ​ലി​യ​വീ​ട്, ചീ​ഫ് അ​ഡ്വൈ​സ​ർ എ​ഡി​സ​ൺ വി​ൻ​സ​ന്‍റ്, ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ജോ​സ്ഫി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​

സം​ഗീ​ത അ​ക്കാ​ഡ​മി അ​വാ​ർ​ഡ് ജേ​താ​വാ​യ കേ​ര​ള​പു​രം ശ്രീ​കു​മാ​റി​ന് ക​ർ​മ ശ്രേ​ഷ്ഠ പു​ര​സ്കാ​രം കെപിഎസി ലീ​ലാ​കൃ​ഷ്ണ​ൻ സ​മ്മാ​നി​ച്ചു.​കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ളു​ടെ പെ​ർ​ഫോ​മ​ൻ​സും ഓ​ണ​സ​ദ്യ​യും ന​ട​ന്നു.