ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ ഐഇഡിസി കോൺക്ലേവ്
1592250
Wednesday, September 17, 2025 6:29 AM IST
കൊല്ലം: ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ ഐഇഡിസി സെൽ സംഘടിപ്പിക്കുന്ന ഐഇഡിസി സ്റ്റാർട്ടപ്പ് ആൻഡ് ഇന്നോവേഷൻ കോൺക്ലേവ് 2025 ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ 20ന് രാവിലെ ഒന്പതിന് ആരംഭിച്ച് വൈകുന്നേരം നാലിനു സമാപിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കാമ്പസിൽ ഉരുത്തിരിയുന്ന ആശയങ്ങളെ ആഗോള തലത്തിലേക്ക് ഉയർത്തിക്കൊണ്ട് വരിക എന്നപ്രമേയത്തിലൂന്നിയാണ് കോൺക്ലേവ് സംഘടിപ്പിക്കപ്പെടുന്നത്.മുഖ്യ പ്രഭാഷണങ്ങൾ, സംവാദങ്ങൾ, വിജയകരമായ സ്റ്റാർട്ടപ്പ് സ്ഥാപകരുടെ അനുഭവ വിവരണങ്ങൾ എന്നിവയാണ് പരിപാടിയുടെ മുഖ്യആകർഷണം.
കേരള സ്റ്റാർട്ടപ്പ് മിഷൻ അസി.മാനേജർ കൃഷ്ണകുമാർ എം. കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.
ജോയി സെബാസ്റ്റ്യൻ, എൽ.എസ്. ശ്രീക്കുട്ടൻ, എസ്. അനന്തു എന്നിവർ പ്രഭാഷണം നടത്തും. ട്രൈ ഇ വി ഡയറക്ടറും ടെക്നോളജി ചീഫ് ഓഫീസറുമായ ഡോ. എം.എ.എസ്. സെന്തിൽ ശരവണൻ ആണ് ചർച്ചകളുടെ മോഡറേറ്റർ.
കേരളത്തിലെ സ്റ്റാർട്ടപ്പ് രംഗത്തെയുവസംരംഭകരായ അതുൽ മോഹൻ, അശ്വിൻ പി.കുമാർ ,നവദീപ് സതീഷ് , മുഹമ്മദ് റൈഹാൽ പി. ജോയൽ എറ്റെസ് അരുൺ , നന്ദു എസ്. നായർ തുടങ്ങിവയവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ.എ.ആർ.അനിൽ, ഐഇഡിസി കോ-ഓർഡിനേറ്റർ പ്രഫ. നെവിൻ നെൽസൺ, അക്കാഡമിക് കോ-ഓർഡിനേറ്റർ പ്രഫ. എസ്. റോയി, പിആർഒ. ബിബി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.