കാർ തോട്ടിലേക്ക് മറിഞ്ഞ് പരിക്കേറ്റ അഭിഭാഷകൻ മരിച്ചു
1592426
Wednesday, September 17, 2025 10:04 PM IST
ആര്യനാട്: ഓടിക്കൊണ്ടിരുന്ന കാർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
പറണ്ടോട് കീഴ്പാലൂർ രതീഷ് നഗർ ഉഷസിൽ വി. ഗംഗാധരന്റെയും പി. വസന്തകുമാരിയുടെയും മകൻ വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ അഡ്വ. വി. ജി. ആനന്ദ് (44) ആണ് മരിച്ചത്.
കഴിഞ്ഞദിവസം കീഴ്പാലൂരിൽ നിന്നും ആര്യനാട്ടേക്ക് പോകവെ ഉച്ചയ്ക്ക് 12ന് ഇറവൂർ ഏറപ്പുളിമൂട്ടിൽ വളവിനു സമീപം തോട്ടിലേക്ക് കാർ മറിയുകയായിരുന്നു.
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും അതുവഴി വന്ന വനംവകുപ്പ് ആർ. ആർ. ടീമും കൂടി ആദ്യം ആര്യനാട് ഗവ. ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ മരണമടഞ്ഞു. മൃതദേഹം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: വി. ജി. അശ്വതി. മക്കൾ: വൈഗ ആനന്ദ്, നീരവ് ആനന്ദ്. സഞ്ചയനം ഞായർ രാവിലെ എട്ടിന്.