സെന്റ് മാർക്ക് സിഎസ്ഐ പള്ളിയിൽ മോഷണം
1592643
Thursday, September 18, 2025 6:30 AM IST
കുളത്തുപ്പുഴ : ചന്ദനക്കാവ് എ പി എൻഎം സിഎംഎസ് യുപി സ്കൂളിലും സെന്റ്് മാർക്ക് സി എസ് ഐ പള്ളിയിലും കഴിഞ്ഞദിവസം രാത്രി മോഷണം നടന്നു. സ്കൂളിലെ ഓഫീസ് റൂം, സ്റ്റാഫ് റൂം, സ്റ്റോർ എന്നിവയുടെ പൂട്ട് പൊളിക്കപ്പെട്ടു.
അലമാരകളും മേശകളും കുത്തിത്തുറന്ന നിലയിലാണ് കണ്ടെത്തിയത്. രാവിലെ സ്കൂൾ പരിസരം വൃത്തിയാക്കാൻ എത്തിയ ജീവനക്കാരാണ് ഓഫീസിന്റെ പൂട്ട് കുത്തിപ്പൊളിച്ച നിലയിൽ കാണുന്നത്.
സ്കൂൾ മാനേജർ റവ. ബിൻ ജോസഫ് മാത്യു അറിയിച്ചതനുസരിച്ച് കുളത്തൂപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടില്ല എന്ന് സ്ഥിരീകരിച്ചു. പള്ളിയുടെ സെമിത്തേരി ഭാഗത്തുള്ള വാതിൽ കുത്തി പൊളിച്ച് അകത്തുകളന്ന മോഷ്ടാവ് ചാരിറ്റി ബോക്സിൽ ഉണ്ടായിരുന്ന പണം അപഹരിച്ചു.
കുളത്തുപ്പുഴ പോലീസ് കേസ് എടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കുളത്തൂപ്പുഴ എച്ച് എസ് ഒ പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ് പോലീസ് സ്റ്റേഷന് സമീപത്തുള്ള മലങ്കര പള്ളിയുടെ കുരിശടിയിൽ മോഷണം ശ്രമം നടന്നിരുന്നു.